ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് തലക്കെട്ട്; പരക്കെ വിമർശനം

ചൗ മേയെ പരാജയപ്പെടുത്തി സാമ്പാർ എന്നാണ് എഫ്പിജെ ന്യൂസ് സർവീസ് നൽകിയ തലക്കെട്ട്.
Sambhar outwits chow mein, worst heading on gukesh
ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് തലക്കെട്ട്; പരക്കെ വിമർശനം
Updated on

ന്യൂഡൽഹി: ലോകം മുഴുവൻ ഇന്ത്യയുടെ യശസ്സുയർത്തിക്കൊണ്ടാണ് ഡി.ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് താരവും മുൻ ചാമ്പ്യനുമായ ഡിങ് ലിറെനെ പരാജയപ്പെടുത്തിയതോടെ റെക്കോഡ് വിജയമാണ് 18 വയസു മാത്രമുള്ള ഗുകേഷ് സ്വന്തമാക്കിയത്. പക്ഷേ ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ചു കൊണ്ടുള്ള തലക്കെട്ട് നൽകിയ ആഗോളതലത്തിൽ വിമർശനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണൊരു മാധ്യമം. ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും ഉൾപ്പെടുത്തിയാണ് ലോക ചെസ് ചാംപ്യൻഷിപ്പിന്‍റെ വാർത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൗ മേയെ പരാജയപ്പെടുത്തി സാമ്പാർ എന്നാണ് എഫ്പിജെ ന്യൂസ് സർവീസ് നൽകിയ തലക്കെട്ട്.

ലോകത്തിലെ തന്നെ ഏറ്റവും മോശം സ്പോർട്സ് തലക്കെട്ട് എന്നാണ് ഇതിനെതിരേ വിമർശനമുയരുന്നത്. ഗുകേഷിന്‍റെ തമിഴ്നാട് പാരമ്പര്യം മുൻ നിർത്തിയാണ് പത്രം ഇത്തരത്തിലൊരു മോശം തലക്കെട്ട് തെരഞ്ഞെടുത്തത്.

നിങ്ങളൊരു വർണവെറിയനാണെന്ന് പറയാതെ പറയുന്നത് ഇങ്ങനെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു ഉപഭോക്താവ് കുറിച്ചത്. അടുത്തതെന്താണ് വട മോമോസിനെ തകർത്തുവെന്നാണോ പറയാൻ ഉദ്ദേശിക്കുന്നതെന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com