

സമീർ വാംഖഡെ, ചിത്രത്തിൽ നിന്ന്
ന‍്യൂഡൽഹി: നാർക്കോട്ടിക് കൺട്രോൾ ബ‍്യൂറോ മുൻ സോണൽ ഡയറക്റ്റർ സമീർ വാംഖഡെ നെറ്റ്ഫ്ലിക്സ് സീരിസായ ബാ***ഡ്സ് ഓഫ് ബോളിവുഡിനെതിരേ സമർപ്പിച്ച മാനനഷ്ടക്കേസ് കോടതി തള്ളി.
തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും മറ്റു കോടതിയെ സമീപിക്കാനും ചൂണ്ടീക്കാട്ടി ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്.
ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സീരിസാണ് ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്. സീരിസിൽ സമീർ വാംഖഡെയുമായി സമ്യമുള്ള കഥാപാത്രമുണ്ടെന്നും ആന്‍റി ഡ്രഗ് എൻഫോഴ്സ്മെന്‍റ് ഏജൻസികളെ തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും സമീർ വാംഖഡെ ആവശ‍്യപ്പെട്ടിരുന്നു.