

സാമിക്ക് ഭട്ടാചാര‍്യ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിന്‍റെ ഭരണം ജനങ്ങൾക്ക് മടത്തുവെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ സാമിക്ക് ഭട്ടാചാര‍്യ. 2026ൽ ബിജെപി അധികാരത്തിലെത്തുമെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും എല്ലാ മേഖലകളും അവർ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ മഹാ ജംഗിൾ രാജാണുള്ളതെന്നും ബിഹാറിൽ നടന്നത് തന്നെ ബംഗാളിലും നടക്കുമെന്നും സാമിക്ക് ഭട്ടാചാര‍്യ കൂട്ടിച്ചേർത്തു. ബിജെപിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.