ബിഹാർ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സമ്രാട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
samrat chaudhary sworn in as bihar cm

സമ്രാട്ട് ചൗധരി

Updated on

പട്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പട്നയിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു.

അതേസമയം, ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സമ്രാട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ചൊവാഴ്ച ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com