സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് ബിഹാർ കോടതിയുടെ സമൻസ്

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദപരാമർശം
Udhayanidhi Stalin
Udhayanidhi Stalin
Updated on

പട്ന: സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ്. ഫെബ്രുവരി 13 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈന്നെയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദപരാമർശം. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു പരാമർശം. എന്നാൽ ഈ പരാമർശം ഹിന്ദുമത്തതിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80 ശതമാനം ജനങ്ങളുടെയും വംശഹത്യക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com