'ഞങ്ങൾ‌ക്കും വേണം ഹേമ കമ്മിറ്റി'; സിദ്ധരാമയ്യയ്ക്ക് സിനിമാക്കാരുടെ ഭീമഹർജി

സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരും അടക്കമുള്ളവരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്
sandalwood demands sexual harassment investigation petition cm siddaramaiah
Karnataka CM Siddaramaiah
Updated on

ബംഗളൂരു: കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനും പിന്നാലെ കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ഓളം ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട നിവേദനമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറിയത്. റിപ്പോർട്ടിന് പിന്നാലെ ഉയർന്നു വന്നതിന് സമാനമായ ആരോപണങ്ങൾ സാൻഡൽവുഡിലുമുണ്ടെന്നും ഇത് കമ്മിറ്റിയെ വച്ച് അന്വേഷിക്കണമെന്നും ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ ഇവർ ആവശ്യപ്പെടുന്നു.

സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരും അടക്കമുള്ളവരാണ് ഹർജിക്കാർ. കേരള സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റിയായിരിക്കണം. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ചീഫ് ജസ്റ്റിസുമാരായിരിക്കണം അന്വേഷിക്കേണ്ടതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com