പുകയുന്ന പുൽവാമ വിവാദം: കേന്ദ്രത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ മോദി ആവശ്യപ്പെട്ടെന്ന് കശ്മീർ മുൻ ഗവർണർ

പുകയുന്ന പുൽവാമ വിവാദം: കേന്ദ്രത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ മോദി ആവശ്യപ്പെട്ടെന്ന് കശ്മീർ മുൻ ഗവർണർ

രാഷ്ട്രീയ നേട്ടത്തിനായി ഈ ആക്രമണത്തെ ഉപയോഗപ്പെടുത്തിയെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു
Published on

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. ദ വയറിനു നൽകിയ അഭിമുഖത്തിലാണു സത്യപാൽ മാലിക് ഈ വെളിപ്പെടുത്തൽ നടത്തിയത്.

രാഷ്ട്രീയ നേട്ടത്തിനായി ഈ ആക്രമണത്തെ ഉപയോഗപ്പെടുത്തിയെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു. സൈനികരെ കൊണ്ടുപോകാൻ എയർക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചു. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാൻ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടിരുന്നതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. പിന്നീട് ആക്രമണത്തിന്‍റെ കുറ്റം പാകിസ്ഥാനു മേൽ ചുമത്തി അതു വോട്ടാക്കി മാറ്റുകയായിരുന്നു.

അഴിമതിയെ അത്രയധികം വെറുക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദിയെന്നും സത്യപാൽ മാലിക് ആരോപിച്ചു. ഗോവയിലെ ഗവർണറായിരിക്കെ അവിടുത്തെ അഴിമതിയെക്കുറിച്ചു മോദിയോട് പറഞ്ഞ്, ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി പതിനാലിനു പുൽവാമ ആക്രമണം നടക്കുമ്പോൾ കശ്മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്. ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയുടെ ഫലമായാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com