സുപ്രീംകോടതിയുടെ താക്കീതിനു പിന്നാലെ ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറി എസ്ബിഐ

മുൻപ് എസ്ബിഐ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും ഇന്ന് 5 മണിക്കുള്ളിൽ കൈമാറണമെന്ന് അന്ത്യശാസനം മുഴക്കിയിരുന്നു
Suprime Court
Suprime Court

ന്യൂഡൽഹി: സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തെരഞ്ഞെടുപ്പ് കടപത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തെരഞ്ഞെടുപ്പ് കടപത്രങ്ങളുടെ സീരിയൽ നമ്പറുകളും ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയതായി എസിബിഐ കോടതിയിൽ സമർപ്പിച്ച് സത്യവാങ് മൂലത്തിൽ അറിയിച്ചു.

മുൻപ് എസ്ബിഐ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും ഇന്ന് 5 മണിക്കുള്ളിൽ കൈമാറണമെന്ന് അന്ത്യശാസനം മുഴക്കിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം.

ഇലക്‌റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളുംകൈമാറണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ ബോണ്ട് നമ്പർറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചതും. തുടർന്ന് വിഷയം സ്വമേധയ കോടതി പരിഗണിക്കുകയും മാർച്ച് 21ന് 5 മണിക്ക് മുൻപായി വിവരങ്ങൾ കൈമാറണമെന്നും കർശന നിർദേശം നൽകുകയുമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com