സ്വവർഗ വിവാഹം; പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കും

മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ് ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കാതെ തുറന്ന കോടതിയിൽ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്
Representative image of a same sex couple holding hands
Representative image of a same sex couple holding hands

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തുറന്ന കോടതി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഹർജിക്കാർ കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ്, ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്നതിനു പകരം തുറന്ന കോടതിയിൽ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. മാത്രമല്ല പുനഃപരിശോധനാ ഹർജി നവംബർ 28 ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.

സ്വർഗ വിവാഹത്തിന് നിയമസാധുത വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിൽ തടസമില്ലെന്നും എന്നാലിത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നൽകാനാവില്ലെന്നുമാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വവർഗ വിവാഹത്തിന് നിയമസാധുത കൽപിക്കേണ്ടത് കോടതിയല്ലെന്നും പർലമെന്‍റാണെന്ന നിലപാാടാണ് ജഡ്ജിമാർ സ്വീകരിച്ചത്.

1954 ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ജൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ച് തള്ളിയത്.

സ്വവർഗ ലൈംഗികത വിഡ്ഢിത്തമോ നഗരവരേണ്യ സങ്കൽപ്പമോ അല്ല. എന്നാൽ പ്രത്യേക വിവാഹ നിയമത്തിൽ പാർലമെന്‍റിന് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർക്ക് വൈറ്റ് കോളർ ജോലി ചെയ്യുന്നവർക്കോ മാത്രം അവകാശപ്പെടാനാവുന്നതല്ല സ്വവർഗ ബന്ധം. ഗ്രാമത്തിൽ കാർഷിക ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്കും സ്വവർഗ ബന്ധം അവകാശപ്പെടാനാകണം.സ്വകാര്യത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വിധി പറയവേ പ്രത്യേക വിവാഹ നിയമത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രം അംഗീകരിക്കുന്ന സെക്ഷൻ 4 കോടതി റദ്ദാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com