റെയ്ൽ സുരക്ഷ: നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി

ഒഡീഷയിലെ ബഹനഗ സ്റ്റേഷനിൽ മൂന്നു ട്രെയ്‌നുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചതിനെത്തുടർന്നാണ് വിശാൽ തിവാരി എന്ന പൊതുപ്രവർത്തകനാണു കോടതിയെ സമീപിച്ചത്
sc
sc

ന്യൂഡൽഹി: ട്രെയ്‌ൻ അപകടങ്ങൾ കുറയ്ക്കാൻ റെയ്‌ൽവേ സ്വീകരിച്ച നടപടികൾക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. കൂട്ടിയിടി തടയാൻ റെയ്‌ൽവേ വികസിപ്പിച്ച കവച് സുരക്ഷാ സംവിധാനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ പരമോന്നത കോടതി റെയ്‌ൽ സുരക്ഷ സംബന്ധിച്ച പൊതുതാത്പര്യ ഹർജി തള്ളി.

ഒഡീഷയിലെ ബഹനഗ സ്റ്റേഷനിൽ മൂന്നു ട്രെയ്‌നുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചതിനെത്തുടർന്നാണ് വിശാൽ തിവാരി എന്ന പൊതുപ്രവർത്തകനാണു കോടതിയെ സമീപിച്ചത്. എല്ലാ ട്രെയ്‌നുകളിലും ഏറ്റവും വേഗം കവച് സ്ഥാപിക്കണമെന്നും ഇതിന് സുപ്രീം കോടതി മാർഗനിർദേശം തയാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. റെയ്‌ൽ സുരക്ഷ പരിശോധിക്കാൻ സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുൾപ്പെട്ട സമിതി വേണമന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.