മുസ്ലീം സംവരണ കേസ്: അമിത് ഷായ്ക്ക് സുപ്രീംകോടതി വിമർശനം

പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണം
മുസ്ലീം സംവരണ കേസ്: അമിത് ഷായ്ക്ക് സുപ്രീംകോടതി വിമർശനം
Updated on

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലീം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീംകോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും, എന്തിനാണ് ഇത്തരം പ്രസ്താവനകൾ ഉയർത്തുന്നതെന്നും കോടതി ആരാഞ്ഞു.

പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ജൂലൈ 25 ന് വീണ്ടും പരിഗണിക്കും. കർണാടകയിൽ നാലു ശതമാനം മുസ്ലീം സംവരണം നിർത്തലാക്കിയ സർക്കാർ ഉത്തരവിനുള്ള സ്റ്റേ ഇന്നു അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com