സെന്തിൽ ബാലാജിക്ക് വീണ്ടും തിരിച്ചടി; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ജസ്റ്റിസ്മാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
Tamilnadu minister Senthil Balaji
Tamilnadu minister Senthil Balaji
Updated on

ന്യൂ ഡൽഹി: പണം തട്ടിപ്പു കേസിൽ തനിക്കേതിരെയുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയും ഭാര്യ മേഖലയും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

ഓഗസ്റ്റ് 12 വരെ സെന്തിലിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ട കോടതി 15 ദിവസത്തെ റിമാൻഡ് കാലയളവിന് ശേഷം പൊലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്ന വിഷയം വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. അറസ്റ്റ് ചോദ്യം ചെയ്തു കൊണ്ടുള്ള നടപടി തള്ളിയ ഹൈക്കോടതി നടപടിക്കെതിരേയാണ് സെന്തിലും ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com