ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കു​ള്ള പ​രി​ര​ക്ഷ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ബാ​ധ​ക​മാ​ണോ?സുപ്രീംകോടത‍ിയിൽ വാദം തുടങ്ങി

പ്രവൃ​ത്തികളില്‍ ക്രിമിനല്‍ അംശമുണ്ടെങ്കില്‍ നിയമനിർമാതാക്ക​ള്‍ക്ക് അനുവദിച്ചിട്ടു​ള്ള പരിരക്ഷ​യുടെ ഇളവ് നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു
Suprime Court
Suprime Court
Updated on

ന്യൂ​ഡ​ല്‍ഹി: ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കു​ള്ള പ​രി​ര​ക്ഷ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ബാ​ധ​ക​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കു​ള്ള പ്ര​ത്യേ​ക പ​രി​ര​ക്ഷ പാ​ര്‍ല​മെ​ന്‍റി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും പ്ര​സം​ഗി​ക്കാ​നോ വോ​ട്ടു​ചെ​യ്യാ​നോ കൈ​ക്കൂ​ലി വാ​ങ്ങി​യാ​ലും ബാ​ധ​ക​മാ​ണെ​ന്നാ​ണ് 1998 ല്‍ ​സു​പ്രീം കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വാ​ദം കേ​ള്‍ക്ക​ല്‍ ആ​രം​ഭി​ച്ചു.

പ്ര​വൃ​ത്തി​ക​ളി​ല്‍ ക്രി​മി​ന​ല്‍ അം​ശ​മു​ണ്ടെ​ങ്കി​ല്‍ നി​യ​മ​നി​ർ​മാ​താ​ക്ക​ള്‍ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ര​ക്ഷ​യു​ടെ ഇ​ള​വ് ന​ല്‍കേ​ണ്ട​തു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1998ലെ ​വി​ധി​യെ പ​രാ​മ​ര്‍ശി​ച്ച ബെ​ഞ്ച്, ക്രി​മി​ന​ല്‍ സ്വ​ഭാ​വം പ​രി​ഗ​ണി​ക്കാ​തെ, നി​ല​വി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് പ്ര​തി​രോ​ധം ല​ഭ്യ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി.

ചീ​ഫ് ജ​സ്റ്റി​സി​ന് പു​റ​മെ, ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്. ബൊ​പ്പ​ണ്ണ, എം.​എം. സു​ന്ദ​രേ​ശ്. പി ​എ​സ് ന​ര​സിം​ഹ, ജെ.​ബി. പ​ര്‍ദി​വാ​ല, സ​ഞ്ജ​യ് കു​മാ​ര്‍, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ഏ​ഴം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 25 വ​ര്‍ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജെ​എം​എം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട, 1998 ലെ ​പ്ര​ത്യേ​ക പ​രി​ര​ക്ഷ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ 20 നാ​ണ് സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍ന്ന് അ​ഞ്ചം​ഗ ബെ​ഞ്ച് കേ​സ് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com