
അഭിസാർ ശർമ
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അഭിസാർ ശർമയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ക്രിമിനൽ കേസിൽ വ്യാഴാഴ്ചയാണ് കോടതി അഭിസാർ ശർമയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് തടഞ്ഞത്. അദ്ദേഹത്തിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷ നിരസിച്ച കോടതി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.
എഫ്‌ഐആറിനെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം അനുവദിച്ചുകൊണ്ട് നാലാഴ്ച്ചത്തേക്ക് അറസ്റ്റു തടയുന്നതായി സുപ്രീകോടതി വ്യക്തമാക്കി.
അസം സർക്കാരിനെ വിമർശിച്ചുകൊണ്ട് പുറത്തിറക്കിയ യൂട്യൂബ് വീഡിയോക്കെതിരേയാണ് പൊലീസ് കേസെടുത്തത്. അഭിസാർ ശർമക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് സുപ്രീംകോടതിയിൽ വാദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള തന്‍റെ മൗലികാവകാശം വിനിയോഗിക്കുക മാത്രമാണ് അഭിസാര്‍ ശര്‍മ്മ ചെയ്തതെന്നും മാധ്യമങ്ങള്‍ക്കെതിരായ പ്രതികാര നടപടിയായി സംസ്ഥാനത്തിന് നിയമം ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു