സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുത്; സവർക്കർ പരാമർശത്തിൽ രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം

അതേസമയം, കേസിൽ യുപി കോടതി പുറപ്പെടുവിച്ച വാറന്‍റ് സുപ്രീം കോടതി സ്റ്റേ ചെയ്തു
sc has stayed the up court s warrant against rahul gandhi for his remarks against vd savarkar

സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുത്; സവർക്കർ പരാമർശത്തിൽ രാഹുലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Updated on

ന്യൂഡൽഹി: വിനായക് ദാമോദർ സവർക്കർക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അതേസമയം, കേസിൽ യുപി കോടതി പുറപ്പെടുവിച്ച വാറന്‍റ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇത്തരലുള്ള പരാമർശം ഇനിയും ആവർത്തിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നു പറഞ്ഞ കോടതി, സവർക്കറെ ഇന്ദിര ഗാന്ധി പുകഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടി. ചരിത്രമറിയില്ലെങ്കിൽ ഇത്തരം പരാമർശം നടത്തരുതെന്നും രാഹുലിനോട് കോടതി പറഞ്ഞു.

ഗാന്ധിജിയും വൈസ്രോയിയോട് 'താങ്കളുടെ വീനീത ദാസൻ' എന്ന് സ്വയം വിശേഷിച്ചിരുന്നുവെന്നും, ഗാന്ധിജിയെ ബ്രിട്ടീഷുകാരുടെ ദാസനെന്ന് വിളിക്കുമോയെന്നും കോടതി ആരാഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നവരെ അപമാനിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com