ജസ്റ്റിസ് വർമക്ക് തിരിച്ചടി; ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് അസാധുവാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി
SC junks Justice Yashwant Varmas plea seeking invalidation of in-house inquiry panel

ജസ്റ്റിസ് യശ്വന്ത് വർമ

Updated on

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയ കേസിൽ യശ്വന്ത് വർമ കുറ്റക്കാരനാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന യശ്വന്ത് വർമയുടെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി. പാനലിന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ഇത് അസാധുവാക്കണമെന്നും ജസ്റ്റിസ് വർമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച നടപടിയെയും യശ്വന്ത് വർമ എതിർത്തിരുന്നു. ‌

മുൻ ചീഫ് ജസ്റ്റിസ് നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചതായും അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ശുപാർശ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും സുപ്രീം കോടതി വിധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com