പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ: സുപ്രീം കോടതി വിധി 26ന്

ക്യാമറ ഓഫായാലുടൻ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനം, മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ എഐ മുഖേനയുള്ള നിരീക്ഷണമായിരിക്കണം എന്നും ബെഞ്ച് വ്യക്തമാക്കി
SC demands AI control  in police station
Supreme court
Updated on

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറകളില്ലെന്ന വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയിൽ സുപ്രീം കോടതി വിധി ഈ മാസം 26 ന് പ്രഖ്യാപിക്കും. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച് വിചാരണയ്ക്കിടെ സിസിടിവി നിയന്ത്രണത്തിനായി പ്രത്യേക കൺട്രോൾ റൂം ആവശ്യമെന്ന് നിർദേശിക്കുകയായിരുന്നു.

ക്യാമറ ഓഫായാലുടൻ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനം, മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ എഐ മുഖേനയുള്ള നിരീക്ഷണമായിരിക്കണം എന്നും ബെഞ്ച് വ്യക്തമാക്കി.

2018 ലാണ് മനുഷ്യാവകാശലംഘനങ്ങൾ‌ തടയാൻ സിസിടിവി നിർബന്ധമാക്കിയത്. എന്നാൽ, പല സ്ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിൽ പതിനൊന്ന് കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ് പ്രഖ്യാപിക്കുന്നത്.

കൂടാതെ എൻഐഎ, സിബിഐ, ഇഡി, എൻസിബി, ഡിആർഐ, എസ്എഫ്ഐഒ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ ഓഫീസിലും സിസിടിവി നിർബന്ധമാണ്. ചോദ്യം ചെയ്യലും പ്രതിയെ കസ്റ്റഡിയിൽ വയ്ക്കുന്നതും എല്ലാം ക്യാമറ നിരീക്ഷണത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രവേശന കവാടം മുതൽ ലോബി, റിസപ്ഷൻ, ലോക്ക് അപ്പുകളിലും പുറമെയുള്ള ഇ‍ടങ്ങളിലും, ഇടനാഴി എന്നിവ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഭാഗങ്ങളും ക്യാമറ നിരീക്ഷണത്തിലായിരിക്കണം. ഓഡിയോ-വീഡിയോ റെക്കോർഡിങ് സൗകര്യമുള്ള നൈറ്റ് വിഷൻ ക്യാമറകൾ, കുറഞ്ഞത് ഒരു വർഷം വരെ ഡാറ്റാ സംഭരിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ആയിരിക്കണമെന്നും കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com