Supreme Court of India
Supreme Court of India

ഗ്യാൻവാപിയിൽ പൂജ നടത്തുന്നതിനുള്ള അനുമതി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ഇരുവിഭാഗങ്ങൾക്കും മതപരമായ പ്രാർഥനകൾ നടത്താൻ സാധിക്കുംവിധം ഗ്യാൻവാ പി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി ഉത്തരവിട്ടു
Published on

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഹിന്ദുവ വിഭാഗം തെക്കൻ നിലവറയിൽ നടത്താറുള്ള പൂജക്കാണ് സ്റ്റേ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചത്.

ഇരുവിഭാഗങ്ങൾക്കും മതപരമായ പ്രാർഥനകൾ നടത്താൻ സാധിക്കുംവിധം ഗ്യാൻവാ പി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി ഉത്തരവിട്ടു. മുസ്ലീംങ്ങൾക്ക് തടസമില്ലാതെ പ്രാർഥന നടത്താൻ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ പൂജ നടത്തുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ജൂലൈയിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിഷയത്തിൽ ഹിന്ദുവിഭാഗങ്ങൾക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി തീരുമാനിച്ചു. ജനുവരി 31 ന് വാരണാസി കോടതിയാണ് പൂജയ്ക്ക് അനുമതി നൽകിയത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് വിധി. പിന്നീട് ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com