എൻഎസ്എസിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം: സുപ്രീംകോടതി

നിർദേശം നിലവിൽ വരുന്നതോടെ 350 ലധികം തസ്തികൾ സ്ഥിരമാകും.
SC order state govt to permanent Appointment of teachers under NSS

എൻഎസ്എസിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം: സുപ്രീംകോടതി

Updated on

ന്യൂഡൽഹി: എൻഎസ്എസിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം. ഭിന്നശേഷി സംവരണത്തിനായി തസ്തികൾ മാറ്റിവച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം. എൻഎസ്‌എസിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി 60 ഓളം സീറ്റുകൾ മാറ്റിവച്ചതായി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം.

ഈ നിർദേശം നിലവിൽ വരുന്നതോടെ കഴിഞ്ഞ 4 വർഷത്തിനിടെ നിയമനം നടന്ന 350 ലധികം തസ്തികൾ സ്ഥിരമാകും. കേസിൽ എൻഎസ്എസിനായി മുതിർന്ന അഭിഭാഷകരായ ദാമാ ശേഷാദ്രി നായിഡു, എം. ഗീരീഷ് കുമാർ, വിജുലാൽ എന്നിവരും സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേഷ്, സ്റ്റാന്‍റിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

അതേസമയം, ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാൽ തസ്തിക അംഗീകരിക്കാത്തതിനെതിരെ മറ്റു എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com