നിങ്ങളൊരു യഥാർഥ ഇന്ത്യക്കാരനാണോ? രാഹുലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി
SC raps Rahul Gandhi over remarks on Indian Army

രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ലക്നൗ കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.

നടപടികൾക്ക് സ്റ്റേ അനുവദിച്ചെങ്കിലും രാഹുലിനെതിരേ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. 2020ൽ അരുണാചൽ പ്രദേശിൽ ഉണ്ടായ അതിർത്തി ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തെ പരാജയപ്പെടുത്തിയെന്നും തുടർന്ന് ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈന കൈയടക്കിയെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം.

നിങ്ങളൊരു യാഥാർഥ ഇന്ത്യക്കാരനായിരുന്നെങ്കിലും ഇത്തരമൊരു പരാമർശം നടത്തില്ലായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. നിങ്ങളൊരു പ്രതിപക്ഷ നേതാവല്ലെ, എന്തെങ്കിലും പറയാനുണ്ടെങ്കിലത് ലോക്സഭയിൽ പോയി പറയണം. അല്ലാതെ സോഷ്യൽ മീഡിയയില്ല പറയോണ്ടതെന്നും കോടതി പറഞ്ഞു.

കേസ് പരിഗണിക്കുന്നതിനിടെ നിങ്ങൾക്കെങ്ങനെയാണ് ചൈനയുടെ കാര്യം അറിയാവുന്നതെന്നും കോടതി രാഹുലിനോട് ചോദിച്ചു. നിങ്ങളുടെ പക്കൽ തെളിവുകളുണ്ടോ എന്നും നിങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നും കോടതി രാഹുലിനോട് ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com