സോനം വാങ്ചുക്കിന്‍റെ അറസ്റ്റിനെതിരായ ഹർജിയിൽ കേന്ദ്രത്തോടും ലഡാക്കിനോടും നിലപാട് തേടി സുപ്രീംകോടതി

ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്
SC seeks Centre and Ladakh replies on plea against Sonam Wangchuks detention

സോനം വാങ്ചുക്ക്

Updated on

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്‌ടിവിസ്റ്റുമായ സോനം വാങ് ചുക്കിന്‍റെ അറസ്റ്റിനെതിരേ ഭാര്യ സമർപ്പിച്ച ജാമ്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ലഡാക് ഭരണകൂടത്തോടും പ്രതികരണം തേടി ഹൈക്കോടതി. എന്നാൽ ഈ ഹർജി പ്രസക്തിക്ക് വേണ്ടിയുള്ളതാണെന്ന് കേന്ദ്രവും ലഡാക്കും കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെ ഒക്റ്റോബർ 14 ലേക്ക് കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സോനം വാങ്ചുക്കും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വതന്ത്ര ജുഢീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചു, പാക്കിസ്ഥാൻ ബന്ധം എന്നിങ്ങനെ നിരവധി ആരോപണങ്ങൾ വാങ്ചുക്കിനെതിരേ ആരോപിക്കപ്പെടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com