തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

മേയ് 3ന് വിശദീകരണം നല്‍കണമെന്നാണ് കോടതി
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ
അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി ഇഡിയോട് ചോദിച്ചു. വിഷയത്തിൽ മേയ് 3ന് വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിർദ്ദേശം. കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ചോദ്യം.

കെജ്‌രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കുമ്പോഴാണ് ഇപ്പോൾ ചോദ്യവുമായി സുപ്രീംകോടതി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്രിവാളിന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്‌രിവാളിന്‍റെ വാദം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com