
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പരാതിക്കാരിക്ക് ചൊവ്വാ ദോഷമുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശിച്ച വിവാദ ഉത്തരവാണ് സ്റ്റേ ചെയ്തത്.
യുവതിക്ക് ചൊവ്വാ ദോക്ഷമുണ്ടെന്ന കാരണത്താലാണ് വിവാഹം ചെയ്യാത്തതെന്നായിരുന്നു പ്രതിയുടെ വാദം. തുടർന്ന് പെൺകുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കുവാനും റിപ്പോർട്ട് സമർപ്പിക്കാനും ലക്നൗ സർവ്വകലാശാല ജോതിഷ ശാസ്ത്ര വിഭാഗം മേധാവിയോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.