മിശ്രവിവാഹിതരുടെ കുട്ടിക്ക് മാമ്മോദീസ: വൈദികനെതിരായ നടപടിക്ക് സ്റ്റേ

ഗുജറാത്തിലെ മത പരിവർത്തന നിരോധന നിയമപ്രകാരമാണ് വൈദികനെ കേസിൽ പ്രതിയാക്കിയത്
Baptism
BaptismRepresentative image

ന്യൂഡൽഹി: മിശ്ര വിവാഹിതരായ ദമ്പതികൾ വേർപിരിഞ്ഞ ശേഷം കുട്ടിക്ക് മാമ്മോദീസ നടത്തിയത് നിർബന്ധിത മതപരിവർത്തനത്തിന്‍റെ പരിധിയിൽപ്പെടുത്തിയ കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്തിലെ മത സ്വാതന്ത്ര്യ നിയമമനുസരിച്ച് (Gujarat Freedom of Religion Act of 2003) ക്രിസ്ത്യൻ പുരോഹിതനെയാണ് കേസിൽ പ്രതിചേർത്തിരുന്നത്.

സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന വൈദികന്‍റെ ഹർജി ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരേയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അവിടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അടുത്ത വിചാരണത്തീയതി വരെ സ്റ്റേ അനുവദിച്ചത്.

2001ൽ മിശ്രവിവാഹിതരായ ദമ്പതികളിൽ, ഭർത്താവ് ഹിന്ദുവും ഭാര്യ ക്രിസ്ത്യനുമാണ്. 2008ൽ ഇവർ വിവാഹമോചനം നേടിയ ശേഷം കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു. 2012ൽ ക്രിസ്ത്യൻ മതാചാര പ്രകാരം കുട്ടിയുടെ മാമ്മോദീസയും നടത്തി. ഇതെത്തുടർന്നാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്.

കുട്ടി ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ തന്നെയാണ് വളർന്നതെന്നും, അമ്മയോടൊപ്പം സ്ഥിരമായി പള്ളിയിൽ പോയിരുന്നു എന്നുമുള്ള വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, ഈ കേസിൽ മത പരിവർത്തനമൊന്നും നടന്നിട്ടില്ലെന്നു വ്യക്തമാകുമെന്ന് വൈദികന്‍റെ അഭിഭാഷക വാദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com