അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു
ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു SC takes cognisance of comments of Karnataka HC judge against woman lawyer
അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി
Updated on

ന്യൂഡൽഹി: കോടതി നടപടികൾക്കിടെ കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയോട് അവഹേളനപരവും വിവാദപരവുമായ പരാമർശം നടത്തിയ സംഭവത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ കർണാടക ഹൈക്കോടതി തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദ പരാമർശം നടത്തിയ കർണാടക ഹൈക്കോടതി ജഡ്ജി.

ഇത്തരം കാര്യങ്ങളിൽ ചില അടിസ്ഥാന മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ് എന്നിവർ കൂടി ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

വിഷയം അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയെ അവഹേളിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com