''ഞങ്ങൾക്കാവില്ല, നിങ്ങൾ എന്തെങ്കിലും ചെയ്യൂ'', ഒടിടി അശ്ലീലത്തെക്കുറിച്ച് സർക്കാരിനോട് കോടതി

ചില നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ടെന്നും, കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Not our domain, you do something: SC to Centre on OTT explicit content

അശ്ലീലവും ലൈംഗികതയും നിറഞ്ഞ കണ്ടന്‍റുകൾ വ്യാപകമായി പ്രചരിക്കുന്നത് നിയന്ത്രിക്കണം എന്നാവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

Representative image

Updated on

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിലും സമൂഹ മാധ്യമങ്ങളിലും അശ്ലീലവും ലൈംഗികതയും നിറഞ്ഞ കണ്ടന്‍റുകൾ വ്യാപകമായി പ്രചരിക്കുന്നത് നിയന്ത്രിക്കണം എന്നാവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

അശ്ലീല ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് എക്സിക്യൂട്ടിവും ലെജിസ്ലേച്ചറുമാണെന്നും, ജുഡീഷ്യറിക്ക് ഇക്കാര്യത്തിൽ നേരിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ചില നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ടെന്നും, കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

''ലെജിസ്ലേച്ചറിന്‍റെയും എക്സിക്യൂട്ടിവിന്‍റെ അധികാരത്തിൽ ഞങ്ങൾ കൈകടത്തുന്നു എന്ന് ആരോപണങ്ങളുണ്ട്. ഇത് ഞങ്ങളുടെ മേഖലയല്ല. നിങ്ങൾ എന്തെങ്കിലും ചെയ്യണം'', ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

അതിരുവിട്ട ലൈംഗികത പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നാഷണൽ കണ്ടന്‍റ് കൺട്രോൾ അഥോറിറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com