സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത: സുപ്രീം കോടതി വിധി ചൊവ്വാഴ്ച

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്റ്റിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ 20 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
Representative image of a same sex couple holding hands
Representative image of a same sex couple holding hands

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്‌.കെ. കൗള്‍, എസ്.ആര്‍. ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരാണു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്റ്റിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ 20 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രില്‍ 18 മുതല്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയ കോടതി മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു.

വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണു കേന്ദ്രം സ്വീകരിച്ചത്.

പാര്‍ലമെന്‍റാണ് ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമസാധുത നല്‍കാതെ തന്നെ ഏതാനും അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കാന്‍ തയാറാണെന്നു കേന്ദ്രം അറിയിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com