

നടൻ വിജയ്
ചെന്നൈ: തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. മുൻകൂർ അനുമതിയില്ലാതെ സ്കൂട്ടർ റാലി സംഘടിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പുതുക്കോട്ടയിൽ വച്ചായിരുന്നു സ്കൂട്ടർ റാലി. അനുമതിയില്ലാതെ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 40 പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടറി അടക്കമുള്ള പ്രവർത്തകർക്കെതിരേയാണ് പൊലീസ് നടപടി.