സമുദ്രനിരപ്പ് ഉയരുന്നു: 2 ഇന്ത്യൻ നഗരങ്ങൾക്ക് അപകടകരമായ വെല്ലുവിളിയെന്നു പഠനം

സമുദ്രനിരപ്പ് ഉയരുന്നു: 2 ഇന്ത്യൻ നഗരങ്ങൾക്ക് അപകടകരമായ വെല്ലുവിളിയെന്നു പഠനം

ഇന്ത്യയിലെ ചെന്നൈ, കൊൽക്കത്ത നഗരങ്ങൾ സമുദ്രനിരപ്പിന്‍റെ വർധനവിനാലുള്ള അപകടകരമായ വെല്ലുവിളി നേരിടുന്നുണ്ടെന്നു പഠനത്തിൽ സൂചിപ്പിക്കുന്നു
Published on

സമുദ്രനിരപ്പിലെ ക്രമാതീതമായ വർധന രണ്ട് ഇന്ത്യൻ നഗരങ്ങൾക്കു അപകരകരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നു പഠനം. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം വിലയിരുത്തിയാണു പഠനം നടത്തിയത്. ഇന്ത്യയിലെ ചെന്നൈ, കൊൽക്കത്ത നഗരങ്ങൾ സമുദ്രനിരപ്പിന്‍റെ വർധനവിനാലുള്ള അപകടകരമായ വെല്ലുവിളി നേരിടുന്നുണ്ടെന്നു പഠനത്തിൽ സൂചിപ്പിക്കുന്നു.

നേച്ചർ ക്ലൈമറ്റ് ചെയ്ഞ്ച് ജേണലിലാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാങ്കോക്ക്, യംഗൂൺ, ഹോചിമിൻ സിറ്റി, മനില എന്നിവയാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് ഏഷ്യൻ നഗരങ്ങൾ. ഹരിതഗ‌ൃഹ വാതകങ്ങളുടെ ബഹിർഗമനം ഇതുപോലെ തുടർന്നാൽ സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്.