ഹിൻഡൻബർഗ് റിപ്പോർട്ട് : അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ച് സെബി

സങ്കീർണമായ വിഷയമായതിനാൽ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സെബിയുടെ ആവശ്യം
ഹിൻഡൻബർഗ് റിപ്പോർട്ട് : അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ച് സെബി

ഡൽഹി : ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ( സെബി ). ചുരുങ്ങിയത് ആറു മാസമെങ്കിലും സമയം അനുവദിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ടു സെബി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സങ്കീർണമായ വിഷയമായതിനാൽ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സെബിയുടെ ആവശ്യം.

അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്ന സമയപരിധി മെയ് 2-ന് അവസാനിക്കാനിരിക്കെയാണ് സെബി സമയം ചോദിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിസർച്ചിന്‍റെ കണ്ടെത്തലുകൾ സെബി അന്വേഷിക്കണമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

സെബിയുടെ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും, സത്യം ജയിക്കുമെന്നു വിശ്വസിക്കുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com