ലൈംഗികാതിക്രമം: പ്രജ്വലിനും രേവണ്ണയ്‌ക്കുമെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നിർദേശപ്രകാരം എസ്ഐടി ആദ്യം ഇരുവർക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു
second lookout notice against JD(S) MLA HD Revanna and his son prajwal
second lookout notice against JD(S) MLA HD Revanna and his son prajwal

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഹസാനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസ്. അന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പ്രജ്വലിന്‍റെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയേയും സമീപിച്ചു.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നിർദേശപ്രകാരം എസ്ഐടി ആദ്യം ഇരുവർക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോൾ രാജ്യം വിട്ട പ്രജ്വലിന് പിന്നാലെ എച്ച്.ഡി. രേവണ്ണ‍യും രാജ്യം വിടാനുള്ള സാധ്യത മുൻനിർത്തിയാണ് വെള്ളിയാഴ്ച വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

അതേസമയം, നേരത്തെ ഇറക്കിയ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ ഹാജരാകാൻ സമയം വേണമെന്നും നിലവിൽ ബംഗളൂരുവിലെ ഇല്ലെന്നും ചൂണ്ടിക്കാട്ടി പ്രജ്വൽ എക്സിലൂടെ രംഗത്തുവന്നിരുന്നു. ഏഴ് ദിവസത്തെ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com