ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'മതേതരത്വം' ഒഴിവാക്കി; ആരോപണവുമായി കോൺഗ്രസ്

ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയിരിക്കുന്നത്
ഭരണഘടനയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, സമീപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ഭരണഘടനയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, സമീപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: പുതിയ പാർലമെന്‍റിലേക്ക് മാറുന്നതിന്‍റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ 'മതേതരത്വം' ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയതെന്ന് അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഇക്കാര്യത്തിൽ അവരുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കേണ്ടതാണെന്നും വളരെ കൗശല പൂർവമാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താനിത് ലോക്സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ചൗധരി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com