
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
റായ്പുർ: ഛത്തീസ്ഗഡിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഡിലെ സുഖ്മ എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷസേന തെരച്ചിൽനടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നു സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പ്രദേശത്ത് സുരക്ഷസേന തെരച്ചിൽ വ്യാപിപ്പിച്ചതായാണ് വിവരം.