സന്യാസിയുടെ വധഭീഷണി; ഉദയനിധിയുടെ വസതിക്കു മുന്നിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്

വധഭീഷണിയിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ വെല്ലൂരിൽ സന്യാസിയുടെ കോലം കത്തിച്ചിരുന്നു
ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർശത്തിനെതിരെ ഉത്തർപ്രദേശിലെ സന്യാസിയിൽ നിന്ന് വധഭീഷണി ഉയർന്ന സാഹചര്യത്തിൽ തമിഴിനാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് സുരക്ഷ വർധിപ്പിച്ചു. ഉദയനിധിയുടെ ചെന്നൈയിലെ വസതിക്കു മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു.

ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് പറഞ്ഞ് അയോധ്യയിൽ നിന്നുള്ള പരമഹംസ ആചാര്യയാണ് രംഗത്തെത്തിയത്. ആരും തയാറാവുന്നില്ലെങ്കിൽ താൻ തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വധഭീഷണിയിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ വെല്ലൂരിൽ സന്യാസിയുടെ കോലം കത്തിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com