സേല തുരങ്കം- അരുണാചലിലെ എൻജിനീയറിങ് അദ്ഭുതം

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടത്തുരങ്കം ഇനി ഇന്ത്യയിൽ
Sela tunnel
Sela tunnel

ഇറ്റനഗർ: ലോകത്തിലെ ഏറ്റവും നീളംകൂടിയ ഇരട്ടത്തുരങ്കപാത (സേല ടണൽ) അരുണാചൽ പ്രദേശിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടത്തുരങ്കമാണ് ഇന്ത്യക്കു സ്വന്തമായത്.

13,000 അടി ഉയരത്തിലാണ് സേല തുരങ്കം. സൈന്യത്തിന്‍റെ നിർമാണ വിഭാഗമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 825 കോടി രൂപ ചെലവിൽ നിർമിച്ച തുരങ്കം ചൈനാ അതിർത്തിയായ തവാങ്ങിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറോളം കുറയ്ക്കും. പദ്ധതിയിലെ ഒരു തുരങ്കത്തിന് 1,003 മീറ്ററും രണ്ടാമത്തേതിന് 2 1,595 മീറ്ററുമാണ് നീളം.ദിവസം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകും. ബലിപാറ-ചാരിദുവാര്‍-തവാങ് റോഡിൽ എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുമെന്നതാണു തുരങ്കത്തിന്‍റെ പ്രാധാന്യം.

ഇതുവരെ മഞ്ഞുകാലത്ത് തവാങ്ങിലേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു. പ്രതിരോധ രംഗത്തു നിർണായകമാണ് ഈ തുരങ്കം. പുതിയ ഓസ്ട്രിയന്‍ ടണലിങ് രീതി ഉപയോഗിച്ചാണ് തുരങ്കം നിർമിച്ചത്. പ്രധാനമന്ത്രി 2019 ഫെബ്രുവരിയിലാണ് സേല ടണലിന് തറക്കല്ലിട്ടത്.

അരുണാചല്‍ പ്രദേശില്‍ 41,000 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com