തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ

നെഞ്ചു വേദനയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ
Updated on

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിയെ ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാലാജിയെ ആശുപത്രിയിലെത്തി കണ്ടാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബുധനാഴ്ച പുലർച്ചെ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചു വേദന ഉണ്ടായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയ ധമനികളിൽ 3 ബ്ലോക്കുകൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയാണ്. ചോദ്യം ചെയ്യൽ സമയത്ത് ഇഡി മന്ത്രിയെ ഉപദ്രവിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ഡിഎംകെ പ്രവർത്തകർ ഉയർത്തുന്നു. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ സെന്തിൽ ബാലാജി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com