
പട്ന: ബിഹാർ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. ഒറ്റക്ക് നിൽക്കുന്ന സ്ത്രീകളെ അപ്രതീക്ഷിതമായി ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നു കളയുമന്ന സിരിയൽ കിസ്സറിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിച്ച് കടന്നു കളയുന്ന യുവാവിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. ആശുപത്രിയുടെ മതിൽ ചാടികടന്നെത്തിയ ഇയാൾ ബലം പ്രയോഗിച്ച് ആരോഗ്യ പ്രവർത്തകയെ ചുംബിക്കുകയായിരുന്നു. ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
ആരോഗ്യ പ്രവർത്തക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവം പുറത്തായതിനു പിന്നാലെ മറ്റു ചില യുവതികളും പരാതിയുമായെത്തി. ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളെ ബലമായി ചുംബിക്കുകയും ശേഷം ഓടി രക്ഷപെടുകയുമാണ് പതിവ്. ഇയാൾക്കായി പൊലീസ് ഊർജിതമായി തെരച്ചിലാണ് നടത്തുന്നത്. എന്നാൽ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.