വൈദ്യുതി നിലയത്തിൽ അപകടം: 4 പേർ മരിച്ചു

ഛത്തിസ്ഗഡിലെ ശക്തി ജില്ലയിലുള്ള ആർകെഎം പവർപ്ലാന്‍റിലായിരുന്നു അപകടം
service lift  collapsed at rkm power plant

ആർകെഎം പവർപ്ലാന്‍റ്

Updated on

റായ്പുർ: വൈദ്യുതി നിലയത്തിലെ സർവീസ് ലിഫ്റ്റ് തകർന്നതിനെ തുടർന്ന് നാലു പേർ മരിക്കുകയും ആറു പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം. ആർകെഎം പവർപ്ലാന്‍റിലായിരുന്നു അപകടം. ജോലിക്കാർ ലിഫ്റ്റ് ഇറങ്ങിയതിനുശേഷം ലിഫ്റ്റ് മറിയുകയായിരുന്നു.

പരുക്കേറ്റവരെ റായ്ഗഡിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബാക്കിയുള്ളവർ ചികിത്സ തുടരുന്നു. അന്വേഷണം തുടരുന്നതായി പൊലീസ് മേധാവി അങ്കിത ശർമ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com