ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളി; ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

മണ്ണൂത്തി-ഇടപ്പള്ളി പാതയിലെ തകർച്ച പരിഹരിച്ചെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം കോടതി തള്ളി
setback for toll collection ban in paliyekkara continue

ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളി; ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

Updated on

കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിക്കാൻ അനുവദിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. ടോൾ നിർത്തലാക്കിയ ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി.

മണ്ണൂത്തി-ഇടപ്പള്ളി പാതയിലെ തകർച്ച പരിഹരിച്ചെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളിയ കോടതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായിട്ടില്ലെന്ന മോണിറ്ററിങ് കമ്മിറ്റി ഉത്തരവ് സ്വീകരിക്കുകയായിരുന്നു.

ഗതാഗതക്കുരുക്ക് പൂർണമായും മാറിയ ശേഷം നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തുടർന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com