തെലങ്കാനയിൽ ഏറ്റുമുട്ടൽ; കമാൻഡർ പപ്പണ്ണ അടക്കം 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ചാൽപാക വനത്തിൽ മാവോയിസ്റ്റുകൾ‌ ഒളിച്ചിരുപ്പുണ്ടെന്ന വിവരച്ചിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് മേഖലയിൽ തെരച്ചിൽ നടത്തിയത്
seven maoists killed encounter telangana police
തെലങ്കാനയിൽ ഏറ്റുമുട്ടൽ; കമാൻഡർ പപ്പണ്ണ അടക്കം 7 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Updated on

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസ് മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് യെല്ലാണ്ടു - നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ചാൽപാക വനത്തിൽ മാവോയിസ്റ്റുകൾ‌ ഒളിച്ചിരുപ്പുണ്ടെന്ന വിവരച്ചിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് മേഖലയിൽ തെരച്ചിൽ നടത്തിയത്. ഇതിനിടെ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു പൊലീസ് വൻ ആയുധശേഖരവും പിടികൂടി. എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പപ്പണ്ണയടക്കം ഏഴു പേരും സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com