
പുനെയിൽ പിക് അപ് വാൻ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 7 മരണം, നിരവധി പേർക്ക് പരുക്ക്
പുനെ: പുനെയിൽ പിക് അപ് വാൻ മറിഞ്ഞ് 7 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാപ്പൽവാഡി സ്വദേശികൾ ഖേദ് തെഹ്‌സിലിലെ കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
35 ഓളം ആളുകളാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രാഥമിക വിവരമനുസരിച്ച് കയറ്റത്തിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് 25-35 അടി താഴ്ചയിലേക്കാണ് വാഹനം തലകീഴായി മറിയുകയായിരുന്നെന്നു. പരുക്കേറ്റവരുടെ പലരുടെയും നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.