ജമ്മു കശ്മീരില്‍ വിനോദയാത്രയ്ക്ക് പോയ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം

ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്
jammu and kashmir
jammu and kashmir

ന്യൂ​ഡ​ല്‍ഹി: ജ​മ്മു ക​ശ്മീ​രി​ലെ സോ​ജി​ല ചു​ര​ത്തി​ൽ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ മ​രി​ച്ചു. ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് സോ​നാ​മാ​ർ​ഗി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ദേ​ഷ്(32), അ​നി​ൽ(34), രാ​ഹു​ൽ(28), വി​ഘ്നേ​ഷ്(23) എ​ന്നി​വ​രാ​ണു മ​രി​ച്ച മ​ല​യാ​ളി​ക​ൾ. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ക​ശ്മീ​ർ സ്വ​ദേ​ശി ഐ​ജാ​സ് അ​ഹ​മ്മ​ദാ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ൻ. നെ​ടു​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, അ​രു​ൺ, മ​നോ​ജ് എ​ന്നി​വ​രാ​ണു പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ൾ. ഡ്രൈ​വ​ര്‍ അ​ട​ക്കം എ​ട്ടു പേ​ർ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​മാ​സം മു​പ്പ​തി​നാ​ണ് പ​തി​മൂ​ന്നം​ഗ സം​ഘം ക​ശ്മീ​രി​ലേ​ക്ക് പോ​യ​ത്.

ശ്രീ​ന​ഗ​ർ- ലേ ​ദേ​ശീ​യ പാ​ത​യി​ലെ ഗ​ണ്ഡേ​ർ​ബാ​ൽ ജി​ല്ല​യി​ലാ​ണു സോ​ജി​ല ചു​രം. റോ​ഡി​ൽ നി​റ​ഞ്ഞു​കി​ട​ന്ന മ​ഞ്ഞി​ൽ തെ​ന്നി​യാ​ണു വാ​ഹ​നം മ​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഉ​ട​ൻ സോ​നാ​മാ​ർ​ഗി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. പി​ന്നീ​ട് സൗ​ര എ​സ്കെ​ഐ​എം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com