ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം
several dead as volvo bus catches fire in andhra pradesh

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

Updated on

കുർണൂൽ: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ ചിന്നേറ്റക്കൂർ ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ 12 യാത്രക്കാർ പരുക്കേറ്റിട്ടുണ്ട്.

ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്‍റെ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി ഇന്ധന ടാങ്ക് ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവർക്ക് കേന്ദ്ര സർക്കാർ 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com