
സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക
ബംഗളൂരു: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സർക്കാർ. ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
8 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്. ആഴ്ചയിൽ 2 ക്ലാസുകളാവും ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. വർഷത്തിൽ 2 തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും.
പിഎച്ച്സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ കുട്ടികളെ പ്രത്യേകം കൗൺസിലിംഗിന് വിധേയരാക്കും. കേളെജുകളിലെല്ലാം കൗൺസിലിങ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.