ലൈംഗികാതിക്രമം: നടന്‍ ശരദ് കപൂറിനെതിരേ കേസെടുത്തു

സിനിമാ സംബന്ധമായ ചർച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അതിക്രമമെന്ന് മുപ്പത്തിരണ്ടുകാരി
Sexual assault case registered against actor Sharad Kapoor
ശരദ് കപൂർ
Updated on

മുബായ്: നടനും അസിസ്റ്റന്‍റ് ഡയറക്‌ടറുമായ ശരദ് കപൂറിനെതിരേ ലൈംഗികാതിക്രമ പരാതി. സിനിമാ സംബന്ധമായ ചർച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അതിക്രമമെന്ന് മുപ്പത്തിരണ്ടുകാരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഖാർ പൊലീസ് നടനെതിരെ കേസ് ഫയൽ ചെയ്തു.

നവംബര്‍ 26 നായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ശരദ് കപൂറിനെതിരേ നവംബര്‍ 27 ന് പൊലീസ് ലൈംഗികാതിക്രമക്കുറ്റം ചുമത്തി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നടന്‍റെ വീട്ടില്‍തന്നെയുള്ള ഓഫീസിലെത്തുമ്പോള്‍ മാന്യമല്ലാത്ത വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതായും തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരി മൊഴി നല്‍കി. തുടര്‍ന്ന് ശരദ് കപൂര്‍ തനിക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി ആരോപിച്ചു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കെതിരേ ശരദ് കപൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com