ഡൽഹി പ്രക്ഷോഭത്തിൽ നിന്ന് മടങ്ങിയ ഷബാന ആസ്മിക്ക് പന്നിപ്പനി; 5 ദിവസം പൂർണ വിശ്രമം നിർദേശിച്ച് ഡോക്റ്റർ‌

ജന്തർമന്തറിൽ നടന്ന സമരത്തിൽ ഷബാന സജീവ സാന്നിധ്യമായിരുന്നു
shabana azmi diagnosed with swine flu after delhi protest

ഷബാന ആസ്മി

Updated on

മുതിർന്ന ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (Swine flu) സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ പൂർണ വിശ്രമവും ഐസൊലേഷനുമാണ് ഡോക്റ്റർമാർ നിർദേശിച്ചത്. 102 ഡിഗ്രി പനിയെത്തുടർന്ന് നിലവിൽ ചികിത്സയിലാണ് താരം.

രോഗം മൂർച്ഛിച്ചതോടെ വെള്ളിയാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഷബാന ആസ്മിക്ക് സാധിച്ചില്ല. നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചും ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും ജന്തർമന്തറിൽ നടന്ന സമരത്തിൽ ഷബാന സജീവ സാന്നിധ്യമായിരുന്നു.

ഡൽഹിയിലെ സമരത്തിനിടെ പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തെത്തുടർന്ന് തനിക്ക് ആസ്തമയുടെ ബുദ്ധിമുട്ടുകൾ വർധിച്ചതായി ഷബാന ആസ്മി വെളിപ്പെടുത്തിയിരുന്നു. 75 കാരിയായ താരം മുംബൈയിലേക്ക് തിരിച്ചു.

logo
Metro Vaartha
www.metrovaartha.com