ഷാരൂഖ് ഖാന്‍റെ 'മന്നത്ത്' നവീകരിക്കാൻ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി

നവീകരണ പ്രവർത്തികളെ ചോദ്യം ചെയ്തുള്ള അപ്പീൽ ദേശിയ ഹരിത ട്രൈബ്യൂണൽ തള്ളുകയായിരുന്നു
Shah Rukh Khans Home Mannat Gets National Green Tribunals Approval For Further Renovation

ഷാരൂഖ് ഖാന്‍റെ 'മന്നത്ത്' നവീകരിക്കാൻ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി

Updated on

മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്‍റെ വീട് നവീകരിക്കാൻ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി. ഷാരൂഖിന്‍റെ കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബംഗ്ലാവ് മന്നത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. നവീകരണ പ്രവർത്തികളെ ചോദ്യം ചെയ്തുള്ള അപ്പീൽ ദേശിയ ഹരിത ട്രൈബ്യൂണൽ തള്ളുകയും നടപടികൾ തുടരാൻ അനുമതി നൽകുകയുമായിരുന്നു.

ജനുവരി 3 ന് തീരദേശ നിയന്ത്രണ ബോർഡ് ക്ലിയറൻസ് നൽകിയിരുന്നു. മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്‍റ് അതോറിറ്റി (MCZMA) യുടെ നടപടി തെറ്റാണെന്ന് അവകാശപ്പെട്ട് ആക്ടിവിസ്റ്റ് സന്തോഷ് ദൗണ്ട്കർ ആണ് ഹരിത ട്രൈബ്യൂണലിൽ അപ്പീൽ സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com