പത്താൻകോട്ട് ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

ലത്തീഫ് 1994 നവംബറിൽ യുഎപിഎ പ്രകാരം ഇന്ത്യയിൽ അറസ്റ്റിൽ ആയിരുന്നു
Shahid Latif
Shahid Latif
Updated on

ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ പള്ളിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് മരണം.

2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താംകോട്ട് ആക്രമണത്തിന്‍റെ പ്രധാന സൂത്രധാരനാണ് 41 കാരനായ ഷാഹിദ് ലത്തീഫ്. നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദ് നേതാവ് കൂടിയാണ് ഇയാൾ. സിയാൽ കോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാല് ജയ്ഷെ ഭീകരരെ പത്താം കോട്ടിലേക്ക് അയച്ചതും ഇയാൾ ആയിരുന്നു.

ലത്തീഫ് 1994 നവംബറിൽ യുഎപിഎ പ്രകാരം ഇന്ത്യയിൽ അറസ്റ്റിൽ ആയിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com