ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ശാംഭവി ചൗധരി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തൻ അശോക് കുമാർ ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി ചൗധരി.
Shambhavi Choudhary became the youngest MP in history
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ശാംഭവി ചൗധരി
Updated on

പാട്‌ന: ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ‌ബിജെപിയുടെ ശാംഭവി ചൗധരി. വടക്കൻ ബിഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ശാംഭവി ചൗധരി വിജയിച്ചത്. നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങൾ പ്രകാരം ഇരുപത്തഞ്ചുവയസാണ് പ്രായമുള്ളത്.

ലോക്ജനശക്തി പാർട്ടി (രാം വിലാസ് പാസ്വാൻ) സ്ഥാനാർഥി ആയായിരുന്നു ഈ ഇരുപത്തഞ്ചുകാരി. മഹേശ്വർ ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി.

ഡൽഹി യൂണിവേഴ്സിറ്റി മുൻ വിദ്യാർഥിയായ ശാംഭവി അങ്കത്തട്ടിലുള്ള "പെൺമക്കളുടെ പട്ടികയിൽ' ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആചാര്യ കിഷോർ കുനാലിന്‍റെ മകൻ സായാൻ കുനാലാണു ഭർത്താവ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തൻ അശോക് കുമാർ ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി ചൗധരി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com