ഉപരാഷ്ട്രപതിയെ മിമിക്രിയായി അവതരിപ്പിച്ച് തൃണമൂൽ എംപി, വീഡിയൊ എടുത്ത് രാഹുൽ

പ്ര​തി​പ​ക്ഷ ന​ട​പ​ടി​യി​ൽ രാ​ഷ്‌​ട്രീ​യ വി​വാ​ദം|അ​പ​മാ​ന​ക​ര​മെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി
ഉപരാഷ്ട്രപതിയെ മിമിക്രിയായി അവതരിപ്പിച്ച് തൃണമൂൽ എംപി, വീഡിയൊ എടുത്ത് രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​റി​നെ അ​നു​ക​രി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അം​ഗം ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ പ​രി​ഹാ​സം. ബാ​ന​ർ​ജി​യു​ടെ " മി​മി​ക്രി' ഫോ​ണി​ൽ പ​ക​ർ​ത്തി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട എം​പി​മാ​ർ സ​ഭ​യ്ക്കു പു​റ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണു വ​ലി​യ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ സം​ഭ​വം.

പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ "മ​ക​ര​ദ്വാ​റി'​ലാ​യി​രു​ന്നു വി​വാ​ദ​മാ​യ മി​മി​ക്രി. എ​ന്‍റെ ന​ട്ടെ​ല്ല് നേ​രെ​യാ​ണ് എ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ധ​ൻ​ക​ർ സ​ഭ​യി​ൽ പെ​രു​മാ​റു​ന്ന​തി​നെ പ​രി​ഹാ​സ​ച്ചി​രി​യോ​ടെ അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു ബാ​ന​ർ​ജി. ഒ​പ്പ​മു​ള്ള എം​പി​മാ​ർ കൂ​ട്ട​ച്ചി​രി​യോ​ടെ ഇ​തി​നൊ​പ്പം ചേ​ർ​ന്ന​പ്പോ​ൾ രാ​ഹു​ൽ ഇ​തു മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​തി​നി​ടെ, ചി​ല​ർ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ​യും അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി​പ​ക്ഷ ന​ട​പ​ടി ല​ജ്ജാ​ക​ര​വും അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്നു ധ​ൻ​ക​ർ പ്ര​തി​ക​രി​ച്ചു. ഒ​രു എം​പി പ​രി​ഹ​സി​ക്കു​ന്ന​തും മ​റ്റൊ​രു എം​പി അ​തി​ന്‍റെ വി​ഡി​യൊ പ​ക​ർ​ത്തു​ന്ന​തും പ​രി​ഹാ​സ്യ​വും അ​സ്വീ​കാ​ര്യ​വു​മാ​ണ്. ക​ർ​ഷ​ക, ജാ​ട്ട് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു വ​രു​ന്ന ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും രാ​ജ്യ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തോ​ട് ധ​ൻ​ക​ർ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യു​മാ​ണ് പ​രി​ഹ​സി​ച്ച​തെ​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു. സ​ഭ​യ്ക്കു​ള്ളി​ൽ ചെ​യ്യു​ന്ന​തി​ന്‍റെ മ​റ്റൊ​രു രൂ​പ​മാ​ണു പു​റ​ത്തു​ക​ണ്ട​തെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com